13-Dec-2018 (Thu)
 
 
 
 
‍ദേശീയ പാത ഉപരോധത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന് ക്രൂര മര്‍ദ്ദനം.
   
vps
19-Nov-2018
 

താമരശ്ശേരി: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന് ക്രൂര മര്‍ദ്ദനം. താമരശ്ശേരി റസ്റ്റ് ഹൗസിന് മുന്‍വശത്തായിരുന്നു സംഭവം.

 

പ്രകടനമായെത്തി റസ്റ്റ് ഹൗസിന് മുന്നില്‍ റോഡ് ഉപരോധം ആരംഭിക്കുകയായിരുന്നു. ബി ജെ പി ജില്ലാ സെകട്ടറി സി പി സതീഷിന്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ റോഡരികിലൂടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കടന്നു പോവാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ബസ് ബേക്ക് അരികിലൂടെ സ്‌കൂട്ടര്‍ കടന്നു പോവുമെന്ന് കരുതിയ യുവാവ് അല്‍പ്പം മുന്നോട്ടു നീങ്ങിയതോടെ സമരക്കാര്‍ തടഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ ചാടി എഴുനേറ്റ് യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് വളയം തീര്‍ത്തതിനാല്‍ കൂടുതല്‍ മര്‍ദ്ദനം ഏല്‍ക്കാതെ രക്ഷപ്പെട്ടു. മുഖത്തും ദേഹമാസകലവും മര്‍ദ്ദനമേറ്റ യുവാവിനെ പോലീസ് ഏറെ പാടുപെട്ടാണ് അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി തിരിച്ചയച്ചത്. ഇതിനിടെ ഏതാനും പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. ഡി വൈ എസ് പി. പി ബിജുരാജ് ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മര്‍ദ്ദനമേറ്റയാള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies