16-Dec-2018 (Sun)
 
 
 
 
‍സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ അക്രമം
   
vps
22-Nov-2018
 

അടിവാരം: സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ തട്ടി തെറിപ്പിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ അടിവാരം സ്വദേശിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. അടിവാരം പോലീസ് ഔട് പോസ്റ്റിലെ എ എസ് ഐ. സി എം അബ്ദുറഹിമാന്റെ പരാതിയില്‍ അടിവാരം എലിക്കാട് കൂവിലശ്ശേരി ഫാരിസിനെതിരെയാണ് പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ അടിവാരം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായ വിവരത്തെ തുടര്‍ന്നാണ് എ എസ് ഐ യും രണ്ട് പോലീസുകാരും സ്ഥലത്തെത്തിയത്. പിരിഞ്ഞു പോവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് എ എസ് ഐ തന്റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിനിടെ പിന്നിലൂടെ വന്ന ഫാരിസ് മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയും നിലത്തു വീണ ഫോണ്‍ എടുത്ത് സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മായ്ച്ച് കളയുകയുമായിരുന്നു. എ എസ് ഐ യെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതിനിടെ ഫാരിസ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies