16-Dec-2018 (Sun)
 
 
 
 
‍തരിശുഭൂമിയില്‍ നെല്‍കൃഷിക്കൊരുങ്ങി തലക്കുളത്തൂര്‍ പഞ്ചായത്ത്
   
vps
24-Nov-2018
 

തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ 75 എക്കര്‍ തരിശ്ശു ഭൂമിയില്‍ നെല്‍കൃഷി നടത്താന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും പ്രാരംഭ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് ഡിസംബര്‍ 15 ന് മുന്‍പ് നെല്‍കൃഷിയിറക്കാന്‍ തീരുമാനിച്ചത്. മുപ്പതു കൊല്ലമായി തരിശ്ശായി കിടക്കുന്ന പാക്കവയല്‍ ആറാം വാര്‍ഡ് പാടശേഖരത്തിലാണ് പഞ്ചായത്ത് നെല്‍കൃഷി ആരംഭിക്കുന്നത്.നബാര്‍ഡിന്റെ സഹായത്തോടെ ബണ്ട് നിര്‍മാണത്തിനും തോടു നവീകരണത്തിനും ജലസേചന സൗകര്യമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നാലരക്കോടി അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷി ഭൂമി സന്ദര്‍ശിച്ചു. ഹരിത കേരളം പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി പ്രകാശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പുഷ്‌കലന്‍, ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലേഖ കാര്‍ത്തി, വി കെ ജയശ്രീ, ഒ പ്രസന്നന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ ജി പ്രീത, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ എസ് ഷീന, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി അഹമ്മദ് കബീര്‍, കൃഷി ഓഫീസര്‍ ടി ദിലീപ് കുമാര്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍, പാടശേഖര സമിതി പ്രതിനിധികള്‍, അഗ്രോ സര്‍വീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies