16-Dec-2018 (Sun)
 
 
 
 
‍പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാര്‍ട്ടിയുടെ വളര്‍ച്ചക്കും പ്രയത്നിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കെ സി മാമു മാസ്റ്റര്‍; ഇ ടി മുഹമ്മദ് ബഷീര്‍
   
vps
24-Nov-2018
 

താമരശ്ശേരി: പാവപ്പെട്ടവരുടെ ക്ഷേമത്തിനും പാര്‍ട്ടിയുടെ വളര്‍ച്ചക്കും പ്രയത്നിച്ച വിശ്രമമില്ലാത്ത പൊതു പ്രവര്‍ത്തകനായിരുന്നു കെ സി മാമു മാസ്റ്ററെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ സി മാമു മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി എം ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പ. അനുസ്മരണ പ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി, സി പി ചെറിയമുഹമ്മദ്, എം എ റസ്സാഖ് മാസ്റ്റര്‍, എ അരവിന്ദന്‍, വി കെ ഹുസ്സയിന്‍കുട്ടി, എം എ ഗഫൂര്‍, വേളാട്ട് അഹമ്മദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, താര അബ്ദുറഹിമാന്‍ ഹാജി, യു കെ അബു, വി ഇല്‍യാസ്, കെ പി. മുഹമ്മദന്‍സ്, വി കെ കുഞ്ഞായിന്‍കുട്ടി, പി ടി എം ശറഫുന്നിസ ടീച്ചര്‍, ഹാജറ കൊല്ലരുകണ്ടി എന്നിവര്‍ സംസാരിച്ചു. ടി കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും കെ എം അഷ്റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies