16-Dec-2018 (Sun)
 
 
 
 
‍കൂട്ടായ്മയിലൂടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് മഹിളാ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
   
vps
26-Nov-2018
 

കോഴിക്കോട്: കൂട്ടായ്മയിലൂടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് കോഴിക്കോട്ട് യാഥാര്‍ഥ്യമായ മഹിളാ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് നഗരത്തില്‍ ആരംഭിച്ച മഹിളാമാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ വരുമാനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വലിയ സംരംഭങ്ങളിലേക്ക് സ്ത്രീകള്‍ മാറിക്കഴിഞ്ഞു. നേരത്തെ കോര്‍പറേറ്റുകള്‍ക്ക് മാത്രം സാധ്യമായിരുന്നത് തങ്ങള്‍ക്കും സാധ്യമാകുമെന്നതാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാള്‍ നല്‍കുന്ന സന്ദേശം. കുടുംബശ്രീയുടെ ചരിത്രത്തിലെ പ്രധാന ഏടായ ഈ സംരംഭം ഏറെ അഭിമാനത്തോടെയാണ് നാടിന് സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ മാത്രമുള്ള ഈ വാണിജ്യകൂട്ടായ്മ സ്ത്രീ ശാക്തീകരണത്തില്‍ കേരളത്തിലെ പുതിയ മാതൃകയാണ്.

 

കഴിയാവുന്ന മേഖലകളില്‍ നിന്ന് സ്തീകളെ ഒഴിവാക്കാന്‍ പറ്റുമോ എന്ന സ്ഥാപിത താല്‍പ്പര്യത്തോടെ പിന്തിരിപ്പന്‍ ശക്തികള്‍ ഈ ആധുനിക കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ പുതിയ പുതിയ മേഖലകളിലേക്ക് കടന്നുവന്ന് സ്ത്രീകള്‍ ആരുടെയും പിന്നിലല്ലെന്ന സന്ദേശം ഉറക്കെ പറയാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാണ്. രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തിന്റെ പ്രാദേശിക വികസനത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കുടുംബശ്രീ നല്‍കിയത്. കുടുംബശ്രീയുടെ ഈ കാല്‍വെപ്പ് ലോകത്തിന് തന്നെ മാതൃകയാണ് എന്നതില്‍ തര്‍ക്കമില്ല. ധീരതയോടെ പുതുമയുടെ വഴിയെ സഞ്ചരിക്കാന്‍ നമ്മുടെ സ്ത്രീകള്‍ക്ക് കഴിയുന്നതില്‍ അഭിമാനിക്കാം. സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീയുടെ വളര്‍ച്ചക്ക് പ്രത്യേകിച്ചും സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നത്. ആരുടെയും അടിമയായുള്ള വളര്‍ച്ചയല്ല സ്വന്തം കാലില്‍ നില്‍ക്കാനും സഞ്ചരിക്കാനുമുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടത്. അതാണ് കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സ്ത്രീകള്‍ നേടിയെടുത്തെതെന്നും പിണറായി വിജയന്‍ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫാമിലി കൗണ്‍സിലിങ്ങ് സെന്റര്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട്, കഫേ റസ്‌റ്റോറന്റ് എന്നിവ മന്ത്രി എ സി മൊയ്തീനും കുടുംബശ്രീ ചോക്ലേറ്റ് കേക്ക് യൂണിറ്റ് മന്ത്രി എ കെ ശശീന്ദ്രന ുംട്രെയിനിംഗ് സെന്റര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പയും ഉദ്ഘാടനം ചെയ്തു. വെബ് സൈറ്റ് ലോഞ്ചിംഗ് ചലച്ചിത്ര താരം സുരഭിലക്ഷ്മി നിര്‍വഹിച്ചു. കോര്‍പറേഷന്‍ കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ എം വി റംസി ഇസ്മയില്‍, ബ്രാന്റിംങ് കണ്‌സള്‍ട്ടന്റ് ചേരാസ് രവിദാസ്, ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്റ് പി എന്‍ നസീര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. എ പ്രദീപ്കുമാര്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സി കവിത, സംസ്ഥാന കുടുംബശ്രീ ജില്ലാ മിഷന്‍ മൈക്രോ എന്റര്‍െ്രെപസസ് പ്രോഗ്രാം മാനേജര്‍ എസ് സുചിത്ര, യൂണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ വിജയ എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies