16-Dec-2018 (Sun)
 
 
 
 
‍തിക്കോടിയില്‍ കിസ്സാന്‍ മേളയ്ക്ക് തുടക്കമായി
   
vps
26-Nov-2018
 

കോഴിക്കോട്: ജില്ലാ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മ കോഴിക്കോടിന്റെയും തിക്കോടി ബ്ലോക്ക് കര്‍ഷക ഉപദേശകസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കിസ്സാന്‍ മേള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ തിക്കൊടി കോക്കനട്ട് നഴ്‌സറിയില്‍ ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സെമിനാറും കാര്‍ഷിക പ്രദര്‍ശനവും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ വെളിയന്നൂര്‍ ചെല്ലി തരിശുനിലത്ത് നെല്‍കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പരിപാടിയില്‍ ഉറപ്പുനല്‍കി. കൈപ്പാട് വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ തരിശിട്ടിരിക്കുന്ന നെല്‍കൃഷി മേഖലകളില്‍ കൃഷിയിറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കാര്‍ഷിക മേഖലയിലെ എല്ലാ പ്രവൃത്തികളും നടപ്പിലാക്കാന്‍ കഴിയുന്ന വിധം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്നും അറിയിച്ചു. നാളികേര വികസനത്തില്‍ സിലിന്റെ ആഭിമുഖ്യത്തില്‍ കേര കൃഷി മേഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ലേഖകാര്‍ത്തി പദ്ധതി വിശദീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ബാലഗോപാലന്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി അജിത, മെമ്പര്‍ പി കെ മെഹമൂദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പുഷ്‌കരന്‍, തിക്കോടി ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ ബിജു കളത്തില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കുമാര്‍, രാജീവന്‍ കൊടലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies