16-Dec-2018 (Sun)
 
 
 
 
‍സ്മാര്‍ട്ട് വില്ലേജ് 2018 പദ്ധതി ഉദ്ഘാടനം ചെയ്തു
   
vps
26-Nov-2018
 

പെരുമണ്ണ: നവകേരള സൃഷ്ടിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തും കുറ്റിക്കാട്ടൂര്‍ ജി ടെക്ക് എജുക്കേഷന്‍ സെന്ററും സംയുക്തമായി നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് 2018 പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് കെ അജിത നിര്‍വഹിച്ചു. പ്രായഭേദമന്യേ പെരുമണ്ണ പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ 50% സ്‌കോളര്‍ഷിപ്പോടുകൂടി കമ്പ്യൂട്ടര്‍ പഠിക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ വി ബാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജിടെക് ഓപ്പറേഷന്‍ മാനേജര്‍ സച്ചിന്‍ ദാസ് സ്മാര്‍ട്ട് വില്ലേജ് 2018 പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ശോഭനകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുമ്മങ്ങല്‍ അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി, ജി ടെക് ഏരിയ മാനേജര്‍ ജസ്റ്റിന്‍ തോമസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ സബിത, വാര്‍ഡ് മെമ്പര്‍ എം യു പ്രതീഷ്, കുറ്റിക്കാട്ടൂര്‍ ജി ടെക് ഡയറക്ടര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies