16-Dec-2018 (Sun)
 
 
 
 
‍അജ്മീര്‍ സ്‌ഫോടനം; ബോംബ് എത്തിച്ചു നല്‍കിയ കൊയിലാണ്ടി സ്വദേശി 11 വര്‍ഷത്തിന് ശേഷം പിടിയില്‍
   
vps
28-Nov-2018
 

കൊയിലാണ്ടി: അജ്മീര്‍ ദര്‍ഗയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മലയാളിയുടെ പങ്ക് നേരത്തെ വ്യക്തമായിരുന്നുവെങ്കിലും ഇത് വിശ്വസിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സ്‌ഫോടനത്തിന് ബോംബ് എത്തിച്ച് നല്‍കിയത് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സുരേഷ് നായര്‍ ആണെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് ഉറപ്പിച്ചിരുന്നു.

 

ഗുജറാത്തില്‍ ജോലിയിലായിരുന്ന കൊയിലാണ്ടി ഉണിച്ചാരംവീട് ക്ഷേത്രത്തിന് സമീപത്തെ ദാമോദരന്റെ മകനായ സുരേഷ് നായര്‍ ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലാണ്. അവിടെ നിന്നാണ് സംഘപരിവാര്‍ പാളയത്തിലെത്തുന്നതും തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതും. 2007 ഒക്ടോബര്‍ 11 ന് നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടന്നത്. മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതിയില്‍ നിന്നാണ് സുരേഷ് നായരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഗുജറാത്തിലെ ഖേഡ ജില്ലയിലെ താസാര എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഇയാള്‍ അവിടെ നിന്നും ഒളിവില്‍ പോയി. സുരേഷ് നായരെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് എന്‍ ഐ എ രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. നര്‍മദാ തീരത്തെ ശുകല്‍തീര്‍ത്ഥ് എന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഭീകര വിരുദ്ധ സേന നടത്തിയ നീക്കത്തിലാണ് 11 വര്‍ഷത്തിന് ശേഷം ഇയാള്‍ പിടിയിലായത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies