9 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍
പുതുപ്പാടി: ബൈക്കില്‍ കറങ്ങി വിദേശമദ്യ വില്‍പ്പന നടത്തുന്നയാള്‍ എക്സൈസിന്റെ പിടിയിലായി. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ ആനോറമ്മല്‍ സുധീഷിനെ(41)യാണ് താമരശേരി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജയിംസ് മാത്യുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 9 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും മദ്യം കടത്തിയ ബൈക്കും എക്സൈസ് പിടിച്ചെടുത്തു. സുധീഷിനെതിരെ എക്സൈസ് കമ്മീഷണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും താമരശ്ശേരി എക്സൈസ് ഷാഡോ സംഘവും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തിരുവമ്പാടിയിലെ വിദേശ മദ്യ ഷാപ്പില്‍നിന്നും മദ്യം വാങ്ങി കൈതപ്പൊയിലിലേക്ക് കടത്തുന്നതിനിടെ കോടഞ്ചേരി-ഈങ്ങാപ്പുഴ റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, അശ്വന്ത് വിശ്വന് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.