16-Dec-2018 (Sun)
 
 
 
 
‍യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍
   
vps
30-Nov-2018
 

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് കുമാറാണ് എസ് ഡി പി ഐ പ്രവര്‍ത്തകരായ ഒന്നാം പ്രതി കപ്പച്ചേരി ബഷീറും രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രുവും കുറ്റക്കാരാണെന്ന് വിധി പ്രസ്താവിച്ചത്. 2016 ജുലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ യോഗത്തിലുണ്ടായ വാക്കേറ്റം ഒന്നാം പ്രതി ബഷീര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് നസിറുദ്ദീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നതെങ്കിലും ബാക്കിയുള്ള 5 പേരെ വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ നവംബര്‍ 30ന് പ്രസ്താവിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies