16-Dec-2018 (Sun)
 
 
 
 
‍വിസ്മയ കാഴ്ചകളൊരുക്കി പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍ വിസ്മയം 2018
   
vps
29-Nov-2018
 

പന്നൂര്‍: വിസ്മയ കാഴ്ചകളൊരുക്കി പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച വിസ്മയം 2018 ശ്രദ്ദേയമായി. വിവിധ ശില്‍പ്പശാലകളിലൂടെ വിദ്യാര്‍ത്ഥികള്‍ പരിശീലിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം പുതു തലമുറക്ക് അന്യമായ പഴയകാല വസ്തുക്കളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സ്‌കൂളില്‍ നടത്തിയ ശില്‍പ്പശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിശീലിച്ച വായനാ കാര്‍ഡ്, ഗണിത പഠനോപകരണങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, ആര്‍ട് ആന്റ് ക്രാഫ്റ്റ്, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍, ക്ലേ മോഡലിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, വെജിറ്റബിള്‍ പ്രിന്റിംഗ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്.

 

കൂടാതെ സ്‌കൂളിലെ 116 വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്നും തയ്യാറാക്കിയ കുടുംബ മാസികകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. പഴയ കാലത്തെ ഗ്രഹോപകരണങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍, ഗ്രാമഫോണുകള്‍ തുടങ്ങിയവയും കരിഞ്ചോല, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളിലെ ദുരന്തമുഖത്ത് നിന്നും മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് പന്നൂര്‍ പകര്‍ത്തിയ ദുരന്ത ദൃശ്യങ്ങളും കാണികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി. പ്രദര്‍ശനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു പി നഫീസ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മുരളീ കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് പി കെ അബ്ദുസ്സലാം, കെ ഹുസ്സൈന്‍ മാസ്റ്റര്‍, കെ ഇസ്മായില്‍, എം സി മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക റുഖിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies