16-Dec-2018 (Sun)
 
 
 
 
‍കിത്താബ് നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാനില്ലെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍
   
vps
30-Nov-2018
 

വടകര: ഇസ്ലാമിനെ അവഹേളിക്കുന്നുവെന്ന പരാതി ഉയര്‍ന്ന കിത്താബ് നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാനില്ലെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍. വടകരയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും നാടകത്തിലെ ഉള്ളടക്കത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പിന്‍മാറിയത്. റഫീഖ് മംഗലശ്ശേരി രചിച്ച നാടകത്തിനെതിരെ കലോത്സവ വേദിയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

ഉണ്ണി ആര്‍ എഴുതിയ വാങ്ക് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് നാടകമെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ തന്റെ കഥയിലെ ആശയങ്ങളല്ല നാടകത്തിലുള്ളതെന്നും തന്റെ അനുവാദമില്ലാതെയാണ് നാടകം അവതരിപ്പിച്ചതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി. ഇതോടെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയും സ്‌കള്‍ അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. ഇസ്ലാമിക വിശ്വാസത്തെ പരിഹസിക്കുന്ന നാടകം വിദ്യാര്‍ത്ഥികളെ കൊണ്ട് പഠിപ്പിക്കുകയും പൊതു വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തതിനെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ അനുമതി നല്‍കാത്തതിനെയും ശരീരം പൂര്‍ണമായും മറക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതിനെയുമാണ് നാടകത്തിലൂടെ വിമര്‍ശിച്ചത്. സ്ത്രീകള്‍ക്ക് ആണിന്റെ പകുതി ബുദ്ധി മാത്രമേ ഉള്ളൂ എന്ന് കിത്താബില്‍ ഉണ്ടെന്നാണ് ഖുര്‍ആനിനെ സൂചിപ്പിച്ചുകൊണ്ട് നാടകം പറയുന്നത്. അപ്പോള്‍ സ്ത്രീകള്‍ ആണിന്റെ പകുതി വസ്ത്രം മാത്രം ധരിച്ചാല്‍ പോരേ എന്നും നാടകം ചോദിക്കുന്നു. പെണ്‍കുട്ടി പള്ളിയില്‍ കയറി ബാങ്ക് വിളിക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies