കൈപുസ്തകങ്ങള്‍ വിതരണം ചെയ്തു
നടക്കാവ്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളിലെ എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ടാലന്റ് ലാബ്, വിദ്യാലയവും പരിസരവും ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ക്ലാസ് റൂം സാധ്യതകളും എന്നീ കൈപുസ്തകങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം ഈസ്റ്റ് നടക്കാവ് ജി യു പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര് ടി കെ അരവിന്ദാക്ഷന് പുസ്തകം ഏറ്റുവാങ്ങി. സമഗ്ര ശിക്ഷ കോഴിക്കോട് പ്രോജക്ട് ഓഫീസര്‍ എം കെ മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഡയറ്റ് ലക്ചറര്‍ കെ എസ് വാസുദേവന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ കെ അബ്ദുള്‍ ഹക്കീം, ഷാജി പി ടി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വസീഫ് വി, യു ആര് സി നടക്കാവ് ബി പി ഒ ഹരീഷ് എന്നിവര്‍ സംസാരിച്ചു.