ക്ഷാമബത്താ പ്രതിഷേധ സംഗമം
താമരശ്ശേരി: എന്‍ ജി ഒ അസോസിയേഷന് താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടുവള്ളി മിനി സിവില്‍സ്റ്റേഷനില്‍ സംഘടിപ്പിച്ച ക്ഷാമബത്താദിനം സംസ്ഥാന കമ്മിറ്റി അംഗം കെ മാധവന് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ ഫവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഷിജു, വി പ്രേമന്, കെ കെ ശൈജേഷ്, കെ സി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് ട്രഷറര്‍ ബി സി സാജേഷ് സ്വാഗതവും കെ കെ ശ്രീലേഷ് നന്ദിയും പറഞ്ഞു. വി വിജയന്, കെ അനില്‍കുമാര്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.