16-Dec-2018 (Sun)
 
 
 
 
‍നവാസ് ഈര്‍പ്പോണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
   
vps
07-Dec-2018
 

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ നവാസ് ഈര്‍പ്പോണയെ തിരഞ്ഞെടുത്തു. യു ഡി എഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ കെ വി മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നവാസ് ഈര്‍പ്പോണയെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ മുസ്ലിംലീഗിലെ പി എസ് മുഹമ്മദലിയാണ് നവാസ് ഈര്‍പ്പോണയുടെ പേര് നിര്‍ദ്ധേശിച്ചത്. എല്‍ ഡി എഫിലെ പി എം ജയേഷ് മുസ്ലിംലീഗിലെ സൈനുല്‍ ആബിദീന്‍ തങ്ങളുടെ പേര് നിര്‍ദ്ധേശിച്ചെങ്കിലും സൈനുല്‍ ആബിദീന്‍ തങ്ങള്‍ താന്‍ മത്സരത്തിനില്ലെന്ന് തിരിച്ചടിച്ചു. തുടര്‍ന്ന് എല്‍ ഡി എഫിലെ രത്‌നവല്ലി പി എം ജയേഷിന്റെ പേര് നിര്‍ദ്ധേശിച്ചു.

 

19 അംഗ ഭരണ സമിതിയില്‍ യു ഡി എഫിന് പതിമൂന്നും എല്‍ ഡി എഫിന് ആറും അംഗങ്ങളായിരുന്നു. മുസ്ലിംലീഗിലെ കെ സി മാമു മാസ്റ്റര്‍ അടുത്തിടെ മരിച്ചതിനാല്‍ നിലവില്‍ പന്ത്രണ്ട് അംഗങ്ങളാണുള്ളത്. എല്‍ ഡി എഫിലെ എ പി മുസ്ഥഫ യോഗത്തില്‍ ഹാജറായിരുന്നില്ല. വോട്ടെടുപ്പിലൂടെയാണ് നവാസ് ഈര്‍പ്പോണയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി നവാസ് ഈര്‍പ്പോണക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റിട്ടേണിംഗ് ഓഫീസറായ പി ഇന്ദുവാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന യോഗം മുന്‍ എം എല്‍ എ സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. വി എം ഉമ്മര്‍ മാസ്റ്റര്‍, എ അരവിന്ദന്‍, എന്‍ കെ അബ്ദുറഹിമാന്‍, എം എ റസാഖ് മാസ്റ്റര്‍, വി ഡി ജോസഫ്, പി എസ് മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies