16-Dec-2018 (Sun)
 
 
 
 
‍പ്രവാസി കൂട്ടായ്മയില്‍ അണ്ടോണ എ എം എല്‍ പി സ്‌കൂളിന് പ്രൊജക്ടര്‍
   
vps
06-Dec-2018
 

അണ്ടോണ: പ്രവാസി കൂട്ടായ്മയില്‍ അണ്ടോണ എ എം എല്‍ പി സ്‌കൂളിന് പ്രൊജക്ടര്‍. ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ അണ്ടോണ പ്രവാസി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനാണ് സ്‌കൂളിന് പ്രൊജക്ടര്‍ സമ്മാനിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുള്ള കൈതാങ്ങായാണ് പ്രവാസികള്‍ രംഗത്തെത്തിയത്. കാരാട്ട് റസാഖ് എം എല്‍ എ പ്രൊജക്ടര്‍ സ്‌കൂളിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റസീന സിയ്യാലി, എ ഇ ഒ മുഹമ്മദ് അബ്ബാസ്, ബി പി ഒ. വി എം മെഹറലി, എന്‍ വി മുഹസിന്‍, പ്രഭാകരന്‍ നമ്പ്യാര്‍, എ ടി അഷ്‌റഫ്, പി പി ഇഖ്ബാല്‍, സലീം, പി എം മുരളീധരന്‍, എന്‍ വിനീത എന്നിവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies