16-Dec-2018 (Sun)
 
 
 
 
‍കാരാടി കുടുക്കിലുമ്മാരം റോഡ് നവീകരണം ആരംഭിച്ചു
   
vps
06-Dec-2018
 

താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയേയും താമരശ്ശേരി ടൗണിനെയും ബന്ധിപ്പിക്കുന്ന കാരാടി കുടുക്കിലുമ്മാരം റോഡിന് ശാപ മോക്ഷമാവുന്നു. പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുശ്കരമായ റോഡ് ആധുനിക രീതിയില്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചതാണ് ആശ്വാസമാവുന്നത്. സംസ്ഥാന പാതയിലെ കുടുക്കിലുമ്മാരത്തുനിന്നും ദേശീയ പാതയിലെ താമരശ്ശേരി കാരാടിയിലെത്തുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള കാരാട്ട് റസാഖ് എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.

 

റോഡിലെ താഴ്ന്ന ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് ഉയര്‍ത്തുകയും ഒരു കിലോ മീറ്റര്‍ ദൂരം ഡ്രൈനേജ് നിര്‍മിക്കുകയും ചെയ്യും. കൈവരിയോടുകൂടിയ നടപ്പാത നിര്‍മക്കുകയും ടൈല്‍സ് വിരിക്കുകയും ചെയ്യും. അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് ടാറിംഗ് നടത്തുന്നത്. റോഡിന്റെ നവീകരണ പ്രവൃത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസ്സൈന്‍, പഞ്ചായത്ത് അംഗങ്ങളായ നവാസ് ഈര്‍പ്പോണ, കെ വി മുഹമ്മദ്, എ പി മുസ്ഥഫ, ബിന്ദു ആനന്ദ്, വിവിധ കക്ഷി പ്രതിനിധികളായ പി പി ഗോപി, കെ വി സെബാസ്റ്റ്യന്‍, പി ടി അഹമ്മദ് കുട്ടി ഹാജി, സി ടി ടോം, പി പി ഉണ്ണികൃഷ്ണന്‍, പി വി പ്രേംരൂപ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies