21-Jan-2019 (Mon)
 
 
 
 
‍മേഖലാ സ്റ്റേഷനറി ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
   
vps
29-Dec-2018
 

കോഴിക്കോട്: ചക്കരോത്ത്കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപൂര്‍വ്വ ചില ജീവനക്കാരെങ്കിലും മുട്ടാപോക്ക് കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ടതാണെങ്കിലും ഇത് നിസാരമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. എ പ്രദീപ്കുമാര്‍ എം എല്‍ എ സ്വാഗതവും അസി. സ്റ്റേഷനറി കണ്‍ട്രോളര്‍ കെ എസ് രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു. സ്റ്റേഷനറി കണ്‍ട്രോളര്‍ സി ശ്യാമളവല്ലി ആമുഖ പ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംങ് എഞ്ചിനീയര്‍ ജി എസ് ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഗോകുല്‍ദാസ്, ഡെപ്യൂട്ടി സ്റ്റേഷനറി കണ്‍ട്രോളര്‍ കെ കെ മുരളീധരന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ പി മോഹനന്‍മാസ്റ്റര്‍, കെ ലോഹ്യ, മാധവന്‍, സി സത്യചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies