20-Mar-2019 (Wed)
 
 
 
 
‍സംസ്ഥാനത്ത് പൊതുമരാമത്ത് ഏറ്റെടുത്തിരിക്കുന്നത് 1.05 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി സുധാകരന്‍
   
vps
31-Dec-2018
 

കോരപ്പുഴ: 1,05,566 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പൊതുമരാമത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കോരപ്പുഴ പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാന വികസന രംഗത്ത് നടക്കുന്നത്. 2020 മാര്‍ച്ചിന് മുമ്പ് കോരപ്പുഴ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 1930-40 കാലഘട്ടത്തില്‍ നിര്‍മിച്ച പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27.17 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മാണം. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ടി നാരായണി, വാര്‍ഡ് മെമ്പര്‍ പി ടി സോമന്‍, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, കെ കെ മുഹമ്മദ്, ഇ കെ അജിത്, വി കെ സി ജയപ്രകാശ്, മോഹനന്‍ വീര്‍വീട്ടില്‍, ടി പി വിജയന്‍, സി സത്യന്‍, എന്നിവര്‍ പങ്കെടുത്തു. കെ ദാസന്‍ എംഎല്‍എ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സി ദിവാകരന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം പൊളിച്ചുമാറ്റുന്ന പഴയപാലം മന്ത്രിമാരായ ജി സുധാകരനും എ കെ ശശീന്ദ്രനും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സന്ദര്‍ശിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies