19-Mar-2019 (Tue)
 
 
 
 
‍വനിതാ മതില്‍: കുടുംബശ്രീ വിളംബരജാഥ നടത്തി
   
vps
29-Dec-2018
 

കോഴിക്കോട്: പെണ്‍കരുത്തറിയിച്ച് വനിതാ മതിലിന്റെ പ്രചരണാര്‍ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബരജാഥ നടത്തി. ശിങ്കാരിമേളവും മുത്തുക്കുടയും വര്‍ണാഭമാക്കിയ ജാഥയില്‍ വനിതാ മതിലിന്റെ പ്രസക്തി വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളുമായി അഞ്ഞൂറിലധികം പേര്‍ അണിനിരന്നു. വിളംബരജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂര്‍ റോഡ് വഴി മുതലക്കുളത്ത് സമാപിച്ചു. ജില്ലയിലെ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, എക്കൗണ്ടന്റുമാര്‍, കുടുംബശ്രീ പിന്തുണാ സംവിധാനങ്ങളായ എക്‌സാത്ത്, എംഇസി (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്‌സ്), ഹോം ഷോപ്പ് ഉടമകള്‍, കാസ് ഓഡിറ്റ് ടീം, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പിങ്ക് ടാസ്‌ക് ഫോഴ്‌സ്, എസ്സി അനിമേറ്റര്‍മാര്‍, തീരദേശ വളണ്ടിയര്‍മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരാണ് വിളംബര ജാഥയില്‍ പങ്കെടുത്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies