19-Mar-2019 (Tue)
 
 
 
 
‍ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
   
vps
31-Dec-2018
 

അടിവാരം: താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് പോലീസിന്റെ കര്‍ശന നിയന്ത്രണം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചുരത്തില്‍ സംഘം ചേരുന്നതും പരസ്യ മദ്യപാനം നടത്തുന്നതും ഉള്‍പ്പെടെ നിയന്ത്രിക്കാനാണ് താമരശ്ശേരി പോലീസിന്റെ തീരുമാനം. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ വരെ ചുരത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. പരസ്യമായ മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. ചുരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് രാത്രി 9 മണിക്ക് മുമ്പായി അടക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളും വാഹനാപകടങ്ങളും ഒഴിവാക്കുന്നതിന്നായാണ് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ദേശീയപാതയില്‍ ഉള്‍പ്പെടെ വൈകിട്ട് മുതല്‍ വാഹന പരിശോധനയും മൊബൈല്‍ പട്രോളിംഗും ശക്തമാക്കും. എന്നാല്‍ ചുരത്തില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് യാതൊരു വിലക്കും ഉണ്ടായിരിക്കില്ലെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies