21-Jan-2019 (Mon)
 
 
 
 
‍ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
   
vps
01-Jan-2019
 

കോഴിക്കോട്: ജില്ലയിലെ 91 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. മൂന്ന് മാസം മുന്‍പേ തന്നെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചു എന്നത് മികച്ച നേട്ടമായി. 70 ഗ്രാമപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 7 മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. മാര്‍ച്ച് 31 നകം അംഗീകാരം നല്‍കേണ്ട പദ്ധതികള്‍ക്കാണ് യോഗത്തില്‍ അഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ ശീല, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies