16-Jun-2019 (Sun)
 
 
 
 
‍കുറ്റിയാടി കാക്കുനിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്
   
vps
02-Jan-2019
 

കുറ്റിയാടി: കാക്കുനിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ പറമ്പത്ത് സാലിം(20), പറമ്പത്ത് മുനീര്‍(24) എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കുനി അരൂര്‍ റോഡില്‍ സാലിമിന്റെ പിതാവ് അബ്ദുള്ള മുസ്ലിയാരുടെ ഉമടമസ്ഥതിയുള്ള പറമ്പിലാണ് വന്‍ ശബ്ദത്തോടെ സ്‌ഫോടനം നടന്നത്. സാലിമിന്റെ കൈപ്പത്തികള്‍ തകര്‍ന്നു. ഇരു കൈപ്പത്തികളും മുറിച്ചുമാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. കുറ്റിയാടി പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies