21-Jan-2019 (Mon)
 
 
 
 
‍ചുരത്തിലെ ഗതാഗത നിയന്ത്രണത്തില്‍ ഇളവ്
   
vps
02-Jan-2019
 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറികള്‍ക്കുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ്. 12 ചക്ര ലോറികള്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ചുരത്തില്‍ പ്രവേശനം അനുവദിക്കാനാണ് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ചുരം രണ്ടാം വളവിന് സമീപം ചിപ്പിലിത്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നാണ് ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡ് താല്‍ക്കാലികമായി പുനസ്ഥാപിച്ചതോടെ വലിയ ബസ്സുകള്‍ക്കും പിന്നീട് രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെ ചരക്കു ലോറികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. റോഡിന്റെ പുനര്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ചരക്കു ലോറികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ കണ്ടെയ്‌നര്‍ ലോറികള്‍ക്കുള്ള നിരോധനം തുടരും. അമിതഭാരം തടയുന്നതിന്നായി പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മന്ത്രി നിര്‍ദേശം നല്‍കി. ചുരം റോഡ് പ്രവൃത്തി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ സാംബശിവറാവു, ആര്‍ ടി ഒ ശശികുമാര്‍, താമരേശ്ശരി ഡി വൈ എസ് പി. പി ബിജുരാജ്, ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ വിനയ രാജ,് താമരേശ്ശരി തഹസില്‍ദാര്‍ സി മുഹമദ് റഫീഖ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies