20-Mar-2019 (Wed)
 
 
 
 
‍തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍
   
vps
03-Jan-2019
 

കുന്ദമംഗലം: തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കുരിക്കത്തൂര്‍ ഉള്ളാട്ട്ചാലില്‍ സുരേഷ്ബാബു(50) വിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശി കനകരാജ്(50) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ചെത്തുകടവ് അങ്ങാടിക്ക് സമീപത്തായിരുന്നു സംഭവം. കരിങ്കല്‍ തൊഴിലാളിയായ കനകരാജും സുരേഷ് ബാബുവും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കിട്ടിരുന്നു. ഇതിനു ശേഷം തിരിച്ചുപോയ സുരേഷ് ബാബു പ്രദേശത്ത് തന്നെ തങ്ങുകയും രാവിലെ കടയില്‍ സാധനം വാങ്ങാനെത്തിയ കനകരാജുമായി വീണ്ടും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടെയാണ് കയ്യിലുണ്ടായ കത്തിയെടുത്ത് കനകരാജിനെ കുത്തിയത്. രക്തം ഒലിപ്പിച്ചുകൊണ്ട് ബസ് സ്‌റ്റോപ്പിനു സമീപത്തെ തട്ടുകടക്കരികിലെത്തിയ കനകരാജ് അവിടെ വീണ് മരിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. അക്രമത്തിന് ശേഷം സ്ഥലം വിട്ട പ്രതിയെ പെരുവഴിക്കടവ് സ്‌കൂളിന് സമീപത്തുവെച്ച് കുന്ദമംഗലം എസ് ഐ. എസ് ബി കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സമീപത്തെ കടയുടെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുന്ദമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies