19-Mar-2019 (Tue)
 
 
 
 
‍പുതുവത്സര സമ്മാനമായി വൈദ്യുതി കണക്ഷന്‍
   
vps
02-Jan-2019
 

നരിക്കുനി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട കുടുംബത്തിന് സൗജന്യ വൈദ്യുതി നല്‍കി. മൂര്‍ഖന്‍കുണ്ട് പേടങ്ങച്ചാലില്‍ മാധവിയുടെ കുടുംബത്തിനാണ് കെ എസ് ഇ ബി നരിക്കുനി സെക്ഷന്‍ സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയത്. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുണ്ടാക്കി താമസിക്കുന്ന കുടുംബത്തിന് ജീവനക്കാരാണ് കണക്ഷന് വേണ്ട സാധന സാമഗ്രികള്‍ സമാഹരിച്ചത്. നരിക്കുനി കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ഹാരിസ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് ബഷീര്‍, പി രാമചന്ദ്രന്‍, ബി ജിജു, എം രജീഷ് കുമാര്‍, കെ പി കിഷോര്‍, എ ബിജുലാല്‍, ഇ ടി ജിനീഷ്, കെ ബിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies