21-Jan-2019 (Mon)
 
 
 
 
‍കുന്ദമംഗലം എന്‍ ഐ ടി അഗസ്ത്യന്‍മൂഴി റോഡ് നവീകരിക്കാന്‍ നടപടിയായി
   
vps
02-Jan-2019
 

കുന്ദമംഗലം: കുന്ദമംഗലം എന്‍ ഐ ടി അഗസ്ത്യന്‍മൂഴി റോഡ് റബറൈസ് ചെയ്ത് നവീകരിക്കാന്‍ നടപടിയായി. ഇതിന്നായി തയ്യാറാക്കിയ 14 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയായി. പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി അഡ്വ. പി ടി എ റഹീം എം എല്‍ എ യുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രാഥമിക പരിശോധന നടത്തി.

 

വെളളക്കെട്ടുള്ള ഭാഗങ്ങള്‍ ഉയര്‍ത്തുന്നതിനും റോഡിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്നും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ വളപ്പില്‍, കെ എസ് ബീന, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എ രമേശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം വി ബൈജു, ഷാജി കുനിയില്‍, എ പ്രസാദ്, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം സി വിനുകുമാര്‍, നാഷനല്‍ ഹൈവേ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു, അസി. എഞ്ചിനീയര്‍ കെ തുഷാര എന്നിവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies