21-Jan-2019 (Mon)
 
 
 
 
‍പുറ്റാട്ട് മുത്തോറംകുന്ന് റോഡ് ഉദ്ഘാടനം ചെയതു
   
vps
02-Jan-2019
 

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച പുറ്റാട്ട് മുത്തോറംകുന്ന് റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയതു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഒ വേലായുധന്‍, പുറ്റാട്ട് രമേശന്‍, പുറ്റാട്ട് മജീദ് എന്നിവര്‍ സംസാരിച്ചു. റോഡ് കമ്മറ്റി കണ്‍വീനര്‍ കെ സി പ്രദീപന്‍ സ്വാഗതവും എം സി അതുല്‍ ദാസ് നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies