19-Mar-2019 (Tue)
 
 
 
 
‍സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പ് നാടിന്റെ ഉത്സവമായി
   
vps
02-Jan-2019
 

പെരുമണ്ണ: അറത്തില്‍പറമ്പ എ എം എല്‍ പി സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പുത്സവം പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ സകൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവഛായയിലാണ് നാട്ടുകാര്‍ കൊണ്ടാടിയത്.

 

ജനപ്രതിനിധികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചാണ് വിളവെടുപ്പ് നടത്തിയത്. പി ടി എ പ്രസിഡണ്ട് വി ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശോഭനകുമാരി, ഉഷാകുമാരി, ബീന കോട്ടായി, നളിനി, ശരീഫ, കുമ്മനം അഹമ്മദ്, കോഴിക്കോട് റൂറല്‍ എ ഇ ഒ. പി ഗീത എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ എം ശ്രീജ സ്വാഗതം പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies