19-Mar-2019 (Tue)
 
 
 
 
‍താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും
   
vps
02-Jan-2019
 

താമരശ്ശേരി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. 2019 ല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന വ്യാപാരി സംഘടനകളുടെ തീരുമാനത്തിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

 

താമരശ്ശേരിയിലും കടകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അറിയിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് താമരശ്ശേരി ഡി വൈ എസ് പി ക്ക് അപേക്ഷ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെതിരെ കൊടുവള്ളിയില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. കൊടുവള്ളിയിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി നേതാക്കള്‍ അറിയിച്ചു. അനാവശ്യ ഹര്‍ത്താല്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മുക്കത്ത് സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ, ടി വിഷ്വനാഥ്, വി കെ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies