19-Mar-2019 (Tue)
 
 
 
 
‍ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമം
   
vps
04-Jan-2019
 

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമങ്ങളില്‍ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.

 

തുറക്കാത്ത കടകള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം കടകളാണ് അടിച്ചു തകര്‍ത്തത്. പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയും അക്രമമുണ്ടായി. ക്ഷേത്ര വളപ്പില്‍ ഒളിച്ച ഏതാനും വി എച് പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒളിപ്പിച്ചു വെച്ച മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞിടുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. വിവിധ സംഭവങ്ങളില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies