20-Mar-2019 (Wed)
 
 
 
 
‍വയനാട് സ്വദേശികളുടെ വാഹനം തടഞ്ഞ് അടിച്ച് തകര്‍ത്തു, നാല് പേര്‍ക്ക് പരുക്ക്
   
vps
03-Jan-2019
 

കട്ടിപ്പാറ: ഹര്‍ത്താലിന്റെ മറവില്‍ ചമല്‍ ചുണ്ടേന്‍കുഴിയില്‍ വയനാട് സ്വദേശികളുടെ വാഹനം തടഞ്ഞ് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അമ്പലവയല്‍ കുന്നത്ത് ജഷീര്‍(29), സഹോദരന്‍ ജാസ്മിര്‍(34), ഇവരുടെ സുഹൃത്തുക്കളായ കുയിലമ്പള്ളി സാഗര്‍(19), കുന്നുമ്മല്‍ നാസിം(19) എന്നിവര്‍ക്കാണ് അക്രമിക്കപ്പെട്ടത്. ഇവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ജാസ്മിന്റെ കണ്ണില്‍ ചില്ല് തുളച്ച് കയറിയതിനാല്‍ അടിയന്തിര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചമല്‍ ചുണ്ടേന്‍കുഴി എല്‍ പി സ്‌കൂളിന് സമീപം രാവിലെ ആറരയോടെയായിരുന്നു സംഭവം. വയലടയിലേക്ക് പോവുകയായിരുന്ന ഇവര്‍ സ്‌കൂളിന് മുന്നില്‍ റോഡിന് കുറുകെയുള്ള കമുക് നീക്കം ചെയ്യാനായി വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ വടിവാള്‍, കമ്പിപ്പാര തുടങ്ങിയ മാരകായുധനങ്ങളുമായി ഒരു സംഘം ഓടി എത്തുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. വാഹനത്തിന്റെ മുഴുവന്‍ ചില്ലുകളും ലൈറ്റുകളും അടിച്ച് തകര്‍കത്തു. വാഹനത്തിന്റെ ബോണറ്റ് ഉള്‍പ്പെടെ തകര്‍ത്തു. താമരശ്ശേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies