21-Jan-2019 (Mon)
 
 
 
 
‍ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്
   
vps
08-Jan-2019
 

അടിവാരം: താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു. അടിവാരം കളക്കുന്ന് കൈതക്കാടന്‍ ബീരാന്റെ മകന്‍ അബ്ദുറഹിമാന്‍(44) ആണ് മരിച്ചത്. കൈതപ്പൊയില്‍ പുളിക്കല്‍ അബൂബക്കര്‍(48), ഭാര്യ ശംസാദ(44), ബന്ധുവായ അജ്മല്‍(13) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചുരം ഒന്‍പതാം വളവിനു സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.

 

കൈതപ്പൊയില്‍ നിന്നും മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ജീപ്പ് എതിരെ വന്ന ബസ്സിനെ വെട്ടിക്കുന്നതിനിടെ സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജീപ്പ് വലിയ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൈകിട്ട് ആറുമണിയോടെയാണ് അബ്ദുറഹിമാന്‍ മരണത്തിന് കീഴടങ്ങിയത്. മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം അടിവാരം ജുമുഅ മസ്ജിദില്‍. മാതാവ്: പാത്തുമ്മ. ഭാര്യ: സക്കീന. മക്കള്‍: ജുനൈദ്, ജിന്‍സ ജാസ്മിന്‍, ജിന്‍സ ഷെറിന്‍. സഹോദരങ്ങള്‍: മുഹമ്മദ് ആബിദ്, നൗഷാദ്, സാറ, സൈനബ.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies