21-Jan-2019 (Mon)
 
 
 
 
‍സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
   
vps
07-Jan-2019
 

ഈങ്ങാപ്പുഴ: സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഡ്രൈവിംഗ് സീറ്റില്‍ കുഴഞ്ഞുവീണു മരിച്ചു. ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്‌കൂള്‍ ബസിലെ ഡ്രൈവറായ പുതുപ്പാടി പുളിക്കല്‍ ഷിബു ജോണ്‍(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ചിപ്പിലിത്തോട് നിന്നും വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനിടെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ (കൂരാച്ചുണ്ട് കാരക്കട കുടുംബാംഗം). മക്കള്‍: റോബിന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി മൂന്നാര്‍), റോഷി, റക്‌സിന്‍. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ഷീല (കുവൈത്ത്), ഷാജു, ഷൈന്‍ (കുവൈത്ത്), ഷൈനി (മംഗലാപുരം), ശാരി (സൗദി). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പുതുപ്പാടി സെന്റ് ജോര്‍ജ് ദേവാലയത്തില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies