ആട് വിതരണം നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2018-19 വര്‍ഷത്തെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആട് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മദാരി ജുബൈരിയ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി സി തോമസ്, വെറ്റിനറി സര്ജന് ഡോ. സി കെ സാജിബ് എന്നിവര്‍ സംബന്ധിച്ചു.