17-Feb-2019 (Sun)
 
 
 
 
‍നിയന്ത്രണം വിട്ട ലോറി വീട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു
   
vps
06-Feb-2019
 

വടകര: നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇരിട്ടി സ്വദേശി വിനോദനാണ് (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ ദേശീയപാതയില്‍ വടകര പെരുവാട്ടുംതാഴ പാര്‍ക്കോ ഹോസ്പിറ്റലിനു സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ലുമായെത്തിയ എയ്ഷര്‍ ലോറി നിയന്ത്രണം വിട്ട് സമീപത്തെ തണല്‍ മരത്തിലിടിച്ച ശേഷം താഴ്ചയിലുള്ള രാമചന്ദ്രന്റെ ഗീതാസദന്‍ എന്ന വീട്ടില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

 

മുറ്റത്ത് നിര്‍ത്തിയ കാറിനും വീടിന്റെ മുന്‍ഭാഗത്തെ ഓട് മേഞ്ഞ മേല്‍ക്കൂരക്കും കേടുപറ്റി. കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ വിനോദനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ക്ലീനര്‍ ബംഗാള്‍ സ്വദേശി തവജു ഇസ്ലാമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഡിംഗ് ഫയര്‍മാന്‍ ടി സജീവന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies