17-Feb-2019 (Sun)
 
 
 
 
‍ചിപ്പിലിത്തോട് തുഷാരഗിരി റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച
   
vps
07-Feb-2019
 

അടിവാരം: വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാഗിരി റോഡ് യാഥാര്‍ത്ഥ്യമായി. കാപ്പാട് തുഷാരഗിരി ഹൈവെയുടെ രണ്ടാം റീച്ചായാണ് ചുരം ഒന്നാം വിളവിന് മുകളില്‍ ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിന്നും തുഷാരഗിരി വരെ 5 കിലോമീറ്റര്‍ ഹൈവെ നിര്‍മിച്ചത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതിന്ന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയത്.

 

തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാര്‍ പ്രവൃത്തിക്ക് സാങ്കേതിക അനുമതി നല്‍കുകയും ചെയ്തു. 20 കോടി ചെലവില്‍ 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചത്. കള്‍വര്‍ട്ടറുകളും ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. നാട്ടുകാരുടെ പൂര്‍ണ സഹകരണമാണ് ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാവുന്ന റോഡ് യാഥാര്‍ത്ഥ്യമാക്കിയത്. കാപ്പാട് തുഷാരഗിരി ഹൈവെയുടെ ഭാഗമായി തുഷാരഗിരി മുതല്‍ കോടഞ്ചേരി വരെയുള്ള 10 കിലോമീറ്റര്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. കോടഞ്ചേരിഓമശ്ശേരി റോഡിന്റെ പ്രവൃത്തി ഇതേവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. ചിപ്പിലിത്തോട് തിഷാരഗിരി പാത വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനം ആഘോഷമാക്കാന്‍ റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നാട്ടുകാര്‍ ആസൂത്രണം ചെയ്യുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies