എട്ട് ലിറ്റര്‍ ചാരായവുമായി മധ്യ വയസ്കന് പിടിയില്‍
തലയാട്: എട്ട് ലിറ്റര്‍ ചാരായവുമായി മധ്യ വയസ്കന് എക്സൈസിന്റെ പിടിയിലായി. തലയാട് മണിച്ചേരി കൊട്ടകൊന്നുമ്മല് ശശി(49) ആണ് എക്സൈസിന്റെ പിടിയിലായത്. തലയാട്, മണിച്ചേരി, കാവുംപുറം പ്രദേശങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് മണിച്ചേരി കോളനി മുക്കില്‍ നിന്നും ശശി പിടിയിലായത്. ആളൊഴിഞ്ഞ പ്രേദശത്തു നിന്നും വ്യാജ ചാരായം വാറ്റി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ ചന്ദ്രന് കുഴിച്ചാലില്‍, സി ഇ ഒ മാരായ മനോജ് കുമാര്‍, ശ്രീരാജ്, മുഹമ്മദ് ഇര്‍ഷാദ്, എന്‍ പി വിവേക് എന്നിവരങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.