17-Feb-2019 (Sun)
 
 
 
 
‍മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
   
vps
09-Feb-2019
 

മാവൂര്‍: മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ക്ലാസ്സ് ലൈബ്രറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങി പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചണ് പദ്ധതി നടപ്പിലാക്കിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ സി സത്യാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവികുമാര്‍ പനോളി തുടങ്ങിയവര്‍ സംസാരിച്ചു. എം ധര്‍മ്മജന്‍ സ്വാഗതവും ടി എം ശൈലജാദേവി നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies