19-Jun-2019 (Wed)
 
 
 
 
‍രണ്ട് കിലോ കഞ്ചാവുമായി വയനാട് സ്വദേശി താമരശ്ശേരിയില്‍ പിടിയില്‍
   
vps
05-Mar-2019
 

താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി വയനാട് സ്വദേശി താമരശ്ശേരിയില്‍ പിടിയില്‍. സുല്‍ത്താന്‍ബത്തേരി പൂതാടി പട്ടാറവീട്ടില്‍ മണി എന്ന ബജീഷിനെയാണ് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബജീഷിനെ കൂടുതല്‍ ചോദ്യം ചെയ്‌യുകയും ബേഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

 

ബൈരക്കുപ്പയിലെ ഹോള്‍സെയില്‍ വിതരണക്കാരില്‍ നിന്നും പതിവായി കഞ്ചാവ് വാങ്ങി താമരശ്ശേരി, കോഴിക്കോട് മേഖലകളില്‍ വിതരണം ചെയ്യുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സി പി ഒ മാരായ എന്‍ പി വിവേക്, കെ ജി ജിനീഷ്, മുഹമ്മദ് ഇര്‍ഷാദ്, ടി നൗഫല്‍, സി ജി ഷാജു, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies