19-Jun-2019 (Wed)
 
 
 
 
‍രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സാന്ത്വനരംഗത്തിറങ്ങണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
   
vps
05-Mar-2019
 

കോഴിക്കോട്: രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും സാന്ത്വനരംഗത്ത് സേവനത്തിനായി കൂട്ടായ്മ രൂപവത്കരിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വൃദ്ധരെയും കുട്ടികളെയും അശരണരായവരെയും സംരക്ഷിക്കാന്‍ കേരളസമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ വൊളന്റിയര്‍സംഗമത്തിന്റെ ഉദ്ഘാടനവും ഹോംകെയര്‍ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സുരക്ഷാ ഉപദേശകസമിതി ചെയര്‍മാന്‍ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. വൊളന്റിയര്‍മാര്‍ക്കുള്ള ബാഡ്ജ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിതരണം ചെയ്തു. വി കെ സി മമ്മദ് കോയ എം എല്‍ എ, സുരക്ഷ ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ്കുട്ടി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഡോ. സുരേഷ് കുമാര്‍, ഡോ. പി എ ലളിത, പി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies