18-Jul-2019 (Thu)
 
 
 
 
‍കോഴി ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്
   
vps
06-Mar-2019
 

കോടഞ്ചേരി: കോഴികളെ കൊണ്ടുപോവുകയായിരുന്നു പിക്കപ്പ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. കോടഞ്ചേരി ചൂരമുണ്ടയില്‍ പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ചെമ്പുകടവിലെ കോഴിഫാമില്‍ നിന്നും മുക്കത്തേക്ക് പോവുകയായിരുന്ന പിക്ക് അപ്പ് ആണ് ചെമ്പുകടവ് ചൂരമുണ്ട റോഡിലെ പാലത്തില്‍ നിന്നും പുഴയിലേക്കു മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ പിക്കപ്പ് ഡ്രൈവറെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കോഴികള്‍ ചത്തൊടുങ്ങി. കോഴികളെ പിന്നീട് മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies