18-Jul-2019 (Thu)
 
 
 
 
‍ജനാധിപത്യം അധികാരത്തെ കടിഞ്ഞാണിടുന്നു: എന്‍ പി രാജേന്ദ്രന്‍
   
vps
05-Mar-2019
 

കോഴിക്കോട്: ജനാധിപത്യത്തില്‍ അധികാരം എപ്പോഴും ജനങ്ങളുമായി സംവദിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. ജനത്തിനും അധികാരത്തിനുമിടയിലൂടെ നിരന്തരമായി അത് പരിഷ്‌കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി ആര്‍ ഡി കോഴിക്കോട് മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന സജീവ് എടക്കരയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അധികാരവും ജനാധിപത്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ആര്‍ ഡി മുന്‍ അഡീഷണല്‍ ഡയറക്ടര്‍ വി ആര്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

 

സജീവ് അനുസ്മരണാര്‍ത്ഥം ന്യൂഡല്‍ഹിയില്‍ നിന്നുള്ള ജോര്‍ജ് മാത്യു ഏര്‍പ്പെടുത്തിയ, നിര്‍ദ്ധന കുടുംബത്തിലുള്ള അംഗത്തിന് നല്‍കുന്ന 50,000 രൂപയുടെ വിവാഹ ധനസഹായം കോഴിക്കോട് കാവിലുംപാറ സ്വദേശിനി കലങ്ങോട്ട്മാള്‍ വീട്ടില്‍ സരിതയ്ക്ക് സജീവിന്റെ മാതാവ് സൗമിനിയും സജീവ് സൗഹൃദകൂട്ടായ്മ ഏര്‍പ്പെടുത്തിയ 10,000 രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് മാനന്തവാടി ബി എഡ് സെന്ററിലെ വിനീതയ്ക്ക് ഭാര്യ റീന സജീവും വിതരണം ചെയ്തു. പി ആര്‍ ഡി ഡപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി, സുരേന്ദ്രന്‍ വയനാട്, ബാബുരാജ് കുറ്റിയാടി, സജീവ് കുമാര്‍, മോഹന്‍ദാസ്, മധു, സതീശന്‍, സൗമ്യ കെ എസ്, നാഗിന്‍, ജയചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സജീവ് സ്മരണ പങ്കുവെച്ചു. പി ആര്‍ ഡി കോഴിക്കോട് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍ സ്വാഗതവും ദിനകര്‍ നാരായണന്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies