18-Jul-2019 (Thu)
 
 
 
 
‍യുവതിയെയും മകനെയും മര്‍ദ്ദിച്ചതായി പരാതി
   
vps
06-Mar-2019
 

താമരശ്ശേരി: കോടതി ഉത്തരവ് പ്രകാരം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന യുവതിയെയും മകനെയും വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. കച്ചേരിമുക്ക് വയലില്‍ ബഷീറിന്റെ ഭാര്യ രഹ്മത്ത്(38), മകന്‍ മുഹമ്മദ് ദില്‍ഷാദ്(17) എന്നിവര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. ബഷീറും രഹ്മത്തും തമ്മില്‍ രണ്ട് വര്‍ഷത്തിലേറെയായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് രഹ്മത്ത് ഭര്‍ത്താവിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ വീടും സ്ഥലവും വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. നാല് മക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതിയെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടിരുന്നു. തുടര്‍ന്ന് രഹ്മത്ത് കോടതി ഉത്തരവ് നേടുകയും ചെയ്തു. ഇതിന്നിടെയാണ് വീണ്ടും അക്രമമുണ്ടായത്. റഹ്മത്തും മകനും താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies