19-Jun-2019 (Wed)
 
 
 
 
‍യൂത്ത് കേരള എക്‌സ്പ്രസ്സ് റിയാലിറ്റി ഷോയില്‍ യംഗ് മെന്‍സ് കാന്തപുരത്തിന് മൂന്നാം സ്ഥാനം
   
vps
06-Mar-2019
 

പൂനൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മികച്ച സന്നദ്ധ സംഘടനകളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച കേരള യൂത്ത് എക്‌സ്പ്രസ്സ് റിയാലിറ്റി ഷോയില്‍ യംഗ് മെന്‍സ് കാന്തപുരം സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി. പരിസ്ഥിതി സംരക്ഷണം, സത്രീ ശാക്തികരണം, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാ-സാംസ്‌കാരിക-കായിക പ്രവര്‍ത്തനങ്ങള്‍, വിദ്യഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പ്രളയകാല സേവനങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് സന്നദ്ധ സംഘടനകളെ തെരഞ്ഞടുത്തത്. സംസ്ഥാന തലത്തില്‍ 100 ക്ലബ്ബുകളില്‍ നിന്നുള്ള അപേക്ഷകരില്‍ മത്സരം നടത്തി, 9 മികച്ച സംഘടനകളെ തെരഞ്ഞടുത്ത് ഫൈനല്‍ മത്സരം നടത്തിയപ്പോഴാണ് യംഗ് മെന്‍സ് കാന്തപുരം സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയത്. 50,000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമാണ് ലഭിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനം തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ദേവസൂര്യ ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എ കെ ജി ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുമാണ് നേടിയത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷണനില്‍ നിന്നും സംഘടനാ ഭാരവാഹികളായ ഫസല്‍ വാരിസ്, ഷാക്കിര്‍ കെ, ആസിഫ് അമീന്‍, സൗദ ബീവി എം കെ, ഹസീന എം എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. മൂന്ന് പതിറ്റാണ്ട് കാലം സാമൂഹ്യ-സേവന-ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യംഗ് മെന്‍സ് കാന്തപുരത്തിന് മികച്ച സംഘടനയ്ക്കുള്ള അവാര്‍ഡ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ നിന്നും നെഹ്രു യുവ കേന്ദ്ര കോഴിക്കോടില്‍ നിന്നും നേരത്തേ ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്‌കാരം സ്ഥാപക ജനറല്‍ സെക്രട്ടറി എം കെ സി അബൂബക്കറിനും നാഷണല്‍ യൂത്ത് അവാര്‍ഡ് ജനറല്‍ സെക്രട്ടറി ഫസല്‍ വാരിസിനും രാഷട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും മികച്ച ആശ വര്‍ക്കര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കെ എം തങ്കമണിക്കും ലഭിച്ചിരുന്നു. ജില്ലാ-സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ച യംഗ് മെന്‍സിന് വീണ്ടും സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളവും സെക്രട്ടറി ഫസല്‍ വാരിസും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies