19-Jun-2019 (Wed)
 
 
 
 
‍കൊടുവള്ളിയുടെ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതി ലക്ഷ്യത്തിലേക്ക്
   
vps
06-Mar-2019
 

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദ്ധതി ലക്ഷ്യത്തിലേക്ക്. അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള നടപടികളുമായാണ് നഗരസഭ മുന്നേറുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഒന്നര ലക്ഷവും സംസ്ഥാന സര്‍ക്കാറിന്റെ അന്‍പതിനായിരവും നഗരസഭയുടെ രണ്ട് ലക്ഷവും ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് ഗുണപോക്താക്കള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച നഗരസഭയെന്ന ബഹുമതിയും കൊടുവള്ളിക്ക് ലഭിച്ചു. പ്രവൃത്തി പൂര്‍ത്തീകരിച്ച 125 വീടുകളുടെ താക്കോല്‍ദാനവും വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും ഉത്സവാന്തരീക്ഷത്തില്‍ കൊടുവള്ളിയില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരി താക്കോല്‍ദാനം ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ പി മജീദ് അധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ സ്റ്റാന്റിഗ് കമ്മിറ്റി അധ്യക്ഷരായ ഫാത്തിമ ബീവി, കെ ബാബു, വി സി നൂര്‍ജഹാന്‍, ബിന്ദു അനില്‍ കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies