19-Jun-2019 (Wed)
 
 
 
 
‍കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ എം എല്‍ എയെ മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് ധാരണ
   
vps
06-Mar-2019
 

കോഴിക്കോട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എയെ മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് തീരുമാനം. കോഴിക്കോട് ലോക്‌സഭാ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് കോഴിക്കോട് നോര്‍ത്ത് എം എല്‍ എ. എ പ്രദീപ് കുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അഡ്വ. പി ടി എ റഹീം എം എല്‍ എ, അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നീ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും എ പ്രദീപ് കുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് നടക്കാവ്, മെഡിക്കല്‍ കോളേജ് ക്യാംപസ് സ്‌കൂളുകളടക്കം സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിലേക്ക് ഉയര്‍ത്തിയത് മുതല്‍ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയര്‍ത്തിക്കാട്ടാന്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് എം പി. എം കെ രാഖവനെ മത്സരിപ്പിക്കാനാണ് സാധ്യത.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies