19-Jun-2019 (Wed)
 
 
 
 
‍വനിതാ ദിനത്തില്‍ വുമണ്‍സ് ട്രീ ഒരുക്കി വിദ്യാര്‍ത്ഥിനികള്‍
   
vps
11-Mar-2019
 

താമരശ്ശേരി: വനിതാ ദിനത്തോടനുബന്ധിച്ച് വുമണ്‍സ്ട്രീ ഒരുക്കി അല്‍ ഇര്‍ഷാദ് വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രസിദ്ധരായ വനിതകളുടെ ജീവിതവും അവര്‍ ഉയര്‍ത്തി പിടിച്ച സന്ദേശവും സ്ത്രീ ശാക്തീകരണത്തിന് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിറഞ്ഞു നിന്ന വുമണ്‍സ്ട്രീ വ്യത്യസ്തമായി. ചരിത്രത്തിന്റെ കനല്‍വഴികളില്‍ പേരു കൊത്തിയ പെണ്‍മയോളം വരില്ല ഒന്നും എന്ന ആശയം ഉയര്‍ത്തി പിടിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ അണിനിരന്നത്.

 

സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മലാല യൂസഫ് പ്രമേയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്‌ലാഷ് മോബ് വ്യത്യസ്തമായി. സ്ത്രീ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം എന്ന നിലയില്‍ തയ്യാറാക്കിയ ഒപ്പുമരത്തില്‍ അവര്‍ ഒപ്പുവച്ചു.തുടര്‍ന്ന് ക്വിസ് മത്സരം, പ്രസംഗ മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തി. സമാപന സമ്മേളനം കോളേജ് പ്രിന്‍സിപ്പാള്‍ സെലീന വി ഉത്ഘാടനം ചെയ്തു. അഞ്ചല ജബീല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മാത്യു ജോസഫ്, മുഹസിന വി, അലീന റോസ്, ആയിഷ ജിന എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ജമീമ ജോണി, ദിവ്യ, ലിജോ ജോസഫ്, വിദ്യാര്‍ത്ഥികളായ ആയിഷ ഹിബ, ഫന്ന, ഫര്‍സാന, വിസ്മയ, ആതിര, ഹസീന സി കെ എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies