19-Jun-2019 (Wed)
 
 
 
 
‍കാറിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ബസ്സ് കയറി മരിച്ചു
   
vps
11-Mar-2019
 

താമരശ്ശേരി: കാറിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ബസ്സ് കയറി മരിച്ചു. കൊടുവള്ളി പറമ്പത്ത് കാവ് പുതുക്കുടി സുലൈമാന്റെ മകന്‍ നിസാര്‍(30) ആണ് മരിച്ചത്. പുതപ്പാടി മലപുറം പാലത്തിന് സമീപതായിരുന്നു അപകടം. നിസാര്‍ സഞ്ചരിച്ച ബൈക്കില്‍ കാറ് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം വയനാട് ഭാഗത്തു നിന്നും വന്ന കെ എസ് ആര്‍ ടി സി ബസ്സ് നിസാറിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മയ്യിത്ത് പറമ്പത്ത് കാവ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: സുബൈദ. ഭാര്യ: അന്‍ഷ. മകള്‍: നസ്റിയ. സഹോദരങ്ങള്‍: നിയാസ്, നസീന.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies