20-Mar-2019 (Wed)
 
 
 
 
‍പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും സംഘടിപ്പിച്ചു
   
vps
11-Mar-2019
 

കിഴക്കോത്ത്: പന്നൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍ കുറുന്താറ്റില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും തൊണ്ണൂറ്റി മൂന്നാം വാര്‍ഷികവും ആഘോഷിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു പി നഫീസ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പരിപാടി കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അസ്സയിന്‍ പറക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എം രാധാമണി, കിഴക്കോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ കെ ജമ്പാര്‍ മാസ്റ്റര്‍, എ ഇ ഒ. മുരളി കൃഷ്ണന്‍, കെ കെ ആലി മാസ്റ്റര്‍, മാനേജര്‍ എം പി ഷംസുദ്ദീന്‍, കെ ഒ മജീദ്, ഖയ്യൂം മാസ്റ്റര്‍, രാജലക്ഷമണന്‍, അഷ്‌റഫ് കൊടുവള്ളി, ഷാജി പന്നൂര്‍, ശിവരാജന്‍, തസ്ലീന, ജസ്‌ന എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies